കൊടിമരത്തിൽ കരിഓയിൽ ഒഴിച്ചു

കൊടിമരത്തിൽ കരിഓയിൽ ഒഴിച്ചു

എരവട്ടൂർ സുഭിക്ഷക്ക് സമീപമുള്ള കോൺഗ്രസ് കൊടിമരത്തിൽ കരിഓയിൽ ഒഴിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. തിങ്കളാഴ്ച രാത്രി കൊടിമരത്തിൽ ചുവപ്പ് പെയിന്റടിക്കുകയും ചെഗുവേരയുടെ ചിത്രമുള്ള ചുവന്ന പതാക ഉയർത്തുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച കോൺഗ്രസ് പ്രവർത്തകർ മൂവർണ പെയിന്റടിച്ച് കൊടിമരം പുനസ്ഥാപിച്ച് പ്രതിഷേധയോഗം ചേരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുതിയ സംഭവംനടന്നത്.

Leave A Reply
error: Content is protected !!