പ്രളയത്തില്‍ തകര്‍ന്ന റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് ഇനിയും നടപടയായില്ല

പ്രളയത്തില്‍ തകര്‍ന്ന റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് ഇനിയും നടപടയായില്ല

അടിമാലി: അടിമാലി -കുമളി ദേശിയപാതയുടെ ഭാഗമായ പനംകുട്ടി പവര്‍ഹൗസിന് മുന്‍ഭാഗത്തെ റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് ഇനിയും നടപടയായില്ല. 2018ലെ പ്രളയത്തില്‍ തകര്‍ന്നതാണ് റോഡ് നിലവില്‍ ഒരു വാഹനത്തിന് കടന്നുപോകാന്‍ വിസ്താരമെ ഇവിടെ പാതയ്ക്കുള്ളു.കഴിഞ്ഞ മൂന്ന് വര്‍ഷമായി ബലക്ഷയം സംഭവിച്ച ഈ ഭാഗത്തു കൂടിയാണ് വാഹനങ്ങൾ പോവുന്നത്.

ദേശിയപാതയുടെ ഭാഗമായ വിവിധ ഇടങ്ങളില്‍ നിര്‍മ്മാണ ജോലികള്‍ നടന്നു വരുന്നുണ്ട് .നിര്‍മ്മാണം കാത്ത് കിടക്കുന്ന ഈ ഭാഗത്തു കൂടി സംരക്ഷണ ഭിത്തി തീര്‍ത്ത് അപകട ഭീഷണി ഒഴിവാക്കാന്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.നേരിയ വളവോട് കൂടിയ ഭാഗത്താണ് പാതയ്ക്ക് വീതി നഷ്ടപ്പെട്ടിട്ടുള്ളത്.വിസ്താരക്കുറവ് അറിയാതെ ഇതുവഴിയെത്തുന്ന വാഹനയാത്രികര്‍ പലപ്പോഴും തലനാരിഴക്കാണ് അപകടത്തില്‍ നിന്നും ഒഴിവായിപ്പോകുന്നത്.സംരക്ഷണ ഭിത്തി തീര്‍ത്ത് റോഡിന് വീതി വര്‍ദ്ധിപ്പിക്കുകയും ഗതാഗതം സുഗമമാക്കാന്‍ ഇടപെടല്‍ ഉണ്ടാവുകയും വേണമെന്നാണ് ആവശ്യം.

Leave A Reply
error: Content is protected !!