സൗദിയിൽ 5,281 പേർക്ക് കൂടി കോവിഡ്; 2,996 പേർക്ക് രോഗമുക്തി

 സൗദിയിൽ 5,281 പേർക്ക് കൂടി കോവിഡ്; 2,996 പേർക്ക് രോഗമുക്തി

സൗദിയിൽ ഇന്ന് 5,281 പുതിയ കോവിഡ് കേസുകളും 2,996 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,09,953 ഉം രോഗമുക്തരുടെ എണ്ണം 5,61,542 ഉം ആയി.

പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,905 ആയി. നിലവിൽ 39,506 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 310 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.06 ശതമാനവും മരണനിരക്ക് 1.45 ശതമാനവുമാണ്.

Leave A Reply
error: Content is protected !!