ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എ36 ചൈനയില്‍ പുറത്തിറങ്ങി

ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എ36 ചൈനയില്‍ പുറത്തിറങ്ങി

ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എ36 ചൈന വിപണിയിൽ എത്തി . ചൈനയില്‍ 1,599 യുവാന് (ഏകദേശം 18,500 രൂപ) ആണ് വില.ഓപ്പോ ഓണ്‍ലൈനില്‍ പ്രീ-ബുക്കിങ്ങിനായി ലഭ്യമാണ്. ജനുവരി 14 മുതല്‍ ഫോണ്‍ വില്‍പനയ്ക്കെത്തും. നീല, കറുപ്പ് നിറങ്ങളിലാണ് വരുന്നത്. ഡ്യുവല്‍ സിം, 4ജി, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എ-ജിപിഎസ്, ബെയ്ദു, ഗ്ലോനാസ് എന്നിവ ഓപ്പോ എ36 യെ പിന്തുണയ്ക്കുന്നു. സ്മാര്‍ട്ട്‌ഫോണിന് 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്.

10W ചാര്‍ജിങ് പിന്തുണയുള്ള 5,000എംഎഎച്ച്‌ ബാറ്ററിയാണ് ഓപ്പോ എ36 യുടെ പ്രധാന കരുത്ത്. 20,000 യുഎസ്ബി പ്ലഗുകളും അണ്‍പ്ലഗുകളും, 150,000 വോളിയം റോക്കര്‍ ക്ലിക്കുകളും 500,000 പവര്‍ ബട്ടണ്‍ ക്ലിക്കുകളും ഉള്‍പ്പെടെ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചതു . 8 ജിബി വരെ LPDDR4x റാമും 256 ജിബി UFS 2.2 സ്റ്റോറേജും ഉള്ള സ്നാപ്ഡ്രാഗണ്‍ 680 പ്രോസസര്‍ ജോടിയാക്കിയാണ് ഓപ്പോ എ36 എത്തുന്നത്. മൈക്രോഎസ്ഡി സ്ലോട്ട് വഴി സ്റ്റോറേജ് 1ടിബി വരെ വിപുലീകരിക്കാന്‍ കഴിയും.

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 11.1 ലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. f/2.2 അപ്പേര്‍ച്ചറുള്ള 13-മെഗാപിക്‌സല്‍ സെന്‍സര്‍ ഉള്‍പ്പെടുന്നതാണ് ഓപ്പോ എ36യിലെ ക്യാമറാ സിസ്റ്റം. രണ്ടാമത്തെ ക്യാമറ 2-മെഗാപിക്‌സല്‍ പോര്‍ട്രെയ്റ്റ് അസിസ്റ്റന്റാണ്. f/2.0 അപ്പേര്‍ച്ചര്‍ ഉള്ള 8 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. സ്‌ക്രീനിന്റെ മുകളില്‍ ഇടത് മൂലയില്‍ പഞ്ച് ഹോളിലാണ് സെല്‍ഫി ക്യാമറ വിന്യസിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!