സില്‍വര്‍ലൈന്‍ ഡിപിആര്‍ തട്ടിക്കൂട്ടിയതെന്ന് വി.ഡി സതീശന്‍

സില്‍വര്‍ലൈന്‍ ഡിപിആര്‍ തട്ടിക്കൂട്ടിയതെന്ന് വി.ഡി സതീശന്‍

സാമൂഹിക ആഘാതപഠനവും പരിസ്ഥിതി ആഘാതപഠനവും നടത്താതെ സര്‍ക്കാര്‍ പുറത്തിറക്കിയ സില്‍വര്‍ലൈന്‍ ഡിപിആര്‍ ശാസ്ത്രീയമല്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി എത്ര ടണ്‍ സാധനസാമഗ്രികള്‍ ആവശ്യമാണെന്ന് ഡിപിആറില്‍ കൃത്യമായി വിശദീകരിക്കുന്നില്ലെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ഡാറ്റ തിരിമറി നടത്തി ജപ്പാനിലെ ജൈക്കയില്‍ നിന്നും ചരടുകളോടെ വായ്പ വാങ്ങാന്‍ മാത്രമായി തട്ടിക്കൂട്ടിയ ഡിപിആറാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്ന് സതീശന്‍ ആക്ഷേപിച്ചു. സര്‍ക്കാര്‍ ശരിയായ രീതിയിലല്ല സര്‍വ്വേകള്‍ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക വശങ്ങളിലും വ്യക്തതയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് 64,000 കോടി മാത്രമേ ചെലവ് വരികയുള്ളൂവെന്ന് സര്‍ക്കാര്‍ എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

Leave A Reply
error: Content is protected !!