മ​യ​ക്കു​മ​രു​ന്ന് കേ​സ്; കു​വൈ​ത്തി​ൽ​നി​ന്ന്​ 866 പേ​രെ നാ​ടു​ക​ട​ത്തി

മ​യ​ക്കു​മ​രു​ന്ന് കേ​സ്; കു​വൈ​ത്തി​ൽ​നി​ന്ന്​ 866 പേ​രെ നാ​ടു​ക​ട​ത്തി

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ 2021ൽ ​കു​വൈ​ത്തി​ൽ​നി​ന്ന്​ 866 പേ​രെ നാ​ടു​ക​ട​ത്തി. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ൾ ചേ​ർ​ത്താ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 1500 ​വി​ദേ​ശി​ക​ളെ​യാ​ണ്​ നാ​ടു​ക​ട​ത്തി​യ​ത്. താ​മ​സ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ, അ​ന​ധി​കൃ​ത​മാ​യി ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി ഓ​ഫി​സ്​ ന​ട​ത്തി​യ​വ​ർ, ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​വ​ർ, കോ​ട​തി നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​വ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ കേ​സു​ക​ളി​ലു​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം 18,221 ​വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി.

നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​ർ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത വി​ധം വി​ര​ല​ട​യാ​ളം എ​ടു​ത്തി​ട്ടു​ണ്ട്. 11,177 പു​രു​ഷ​ന്മാ​രെ​യും 7044 സ്​​ത്രീ​ക​ളെ​യു​മാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം കു​വൈ​ത്തി​ൽ​നി​ന്ന്​ നാ​ടു​ക​ട​ത്തി​യ​ത്. നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി എ​ല്ലാ മാ​സ​വും ര​ണ്ടാ​യി​ര​ത്തി​ലേ​റെ ആ​ളു​ക​ളെ നാ​ടു​ക​ട​ത്തു​ന്നു​ണ്ട്.

Leave A Reply
error: Content is protected !!