സാമ്പത്തിക ഇടപാടിനെ ചൊല്ലി വീട്ടമ്മയെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

സാമ്പത്തിക ഇടപാടിനെ ചൊല്ലി വീട്ടമ്മയെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

നേമം: സാമ്ബത്തിക ഇടപാടിനെ ചൊല്ലി വീട്ടമ്മയെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. കരകുളം കാച്ചാണി സ്വദേശി ശിവന്‍ ചെട്ടിയാര്‍ (58) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.

 

പള്ളിച്ചല്‍ കുളങ്ങരക്കോണം സ്വദേശി തങ്കി (42) ആണ് ആക്രമണത്തിന് ഇരയായത്. മലയിന്‍കീഴ് സ്റ്റേഷന്‍ പരിധിയില്‍ ശാന്തുമൂല ഭാഗത്ത് വച്ചായിരുന്നു ആക്രമണം. പട്ടിക കൊണ്ടുള്ള അടിയില്‍ വീട്ടമ്മയുടെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു.

 

പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ മലയിന്‍കീഴ് സി.ഐ എ.വി സൈജു, എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Leave A Reply
error: Content is protected !!