രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ദിവസവും ഒരു പേരയ്ക്ക കഴിക്കൂ

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ദിവസവും ഒരു പേരയ്ക്ക കഴിക്കൂ

നമ്മുടെ പറമ്പുകളില്‍ ധാരാളം കാണുന്ന പഴവർഗ്ഗമാണ് പേരക്ക. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക.വൈറ്റമിന്‍ ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പോട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കാന്‍ പേരയ്ക്കക്കു സാധിക്കും. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ദിവസേന ഒരു പേരയ്ക്ക വീതം കഴിച്ചാല്‍ മതി. പേരയ്ക്ക മാത്രമല്ല പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.

പേരക്കയിലെ ഫോളേറ്റുകള്‍ സ്ത്രീകളുടെ പ്രത്യുല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം വിറ്റമിന്‍ ബി9 ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. ഫോളിക് ആസിഡ് ഗര്‍ഭസ്ഥ ശിശുവിന്റെ ന്യൂറല്‍ ട്യൂബ് വികാസത്തിനും സഹായിക്കുന്നു. ഹോര്‍മോണുകളുടെ ഉല്‍പാദനം, പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരക്കയിലെ കോപ്പര്‍ സഹായിക്കുന്നു.

Leave A Reply
error: Content is protected !!