പ്ര​ണ​യം ന​ടി​ച്ച്‌ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ യു​വാ​വ് അറസ്റ്റിൽ

പ്ര​ണ​യം ന​ടി​ച്ച്‌ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ യു​വാ​വ് അറസ്റ്റിൽ

കൊ​ച്ചി: പ്ര​ണ​യം ന​ടി​ച്ച്‌ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ യു​വാ​വ് പിടിയില്‍.
തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ര്‍ സ്വ​ദേ​ശി സെ​ല്‍​വ​രാ​ജാ​ണ് (40) പി​ടി​യി​ലാ​യ​ത്. ക​ലൂ​രി​ല്‍ ക​ട​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ന്‍റെ എം.​ഡി​യാ​ണി​യാ​ള്‍.ആ​ലു​വ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ല്‍ ക​ട​വ​ന്ത്ര പൊ​ലീസ് പ്രതിയെ അ​റ​സ്റ്റ് ചെയ്തു .
പ്ര​ണ​യം ന​ടി​ച്ച സെ​ല്‍​വ​രാ​ജ് ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​ല്‍ യു​വ​തി​യെ ആ​ദ്യം സ്ഥാ​പ​ന​ത്തി​ല്‍​ വെ​ച്ച്‌​ പീഡി​പ്പിക്കുകയായിരുന്നു. തു​ട​ര്‍​ന്ന്​ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തുകയായിരുന്നു .

പി​ന്നീ​ട്​ ക്ല​സ്റ്റ​ര്‍ മീ​റ്റി​ങ്​ എ​ന്ന വ്യാ​ജേ​ന വ​യ​നാ​ട്ടി​ല​ട​ക്കം എ​ത്തി​ച്ച്‌ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി . ദൃ​ശ്യ​ങ്ങ​ള്‍​ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പീ​ഡ​നം. വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തി​നി​ടെ യു​വ​തി വി​വാ​ഹി​ത​യാ​യി.തു​ട​ര്‍​ന്ന് ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീഷണിപ്പെടുത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണ​ത്തി​ന് പ​ക​രം സ്വ​ര്‍​ണം ന​ല്‍​കി​യെ​ങ്കി​ലും ഭീ​ഷ​ണി തു​ട​​രുകയായിരുന്നു. ഇ​തോ​ടെ യു​വ​തി പൊ​ലീ​സി​ല്‍ പ​രാ​തി​പ്പെട്ടു.
ക​ട​വ​ന്ത്ര എ​സ്.​എ​ച്ച്‌.​ഒ എം. ​അ​ന്‍​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മി​ഥു​ന്‍, എ​സ്.​സി.​പി.​ഒ ദി​ലീ​പ്, സി.​പി.​ഒ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ക​ലൂ​രി​ലെ ഓ​ഫി​സി​ല്‍​ നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave A Reply
error: Content is protected !!