ഖത്തറില്‍ നേരിയ മഴക്ക് സാധ്യത

ഖത്തറില്‍ നേരിയ മഴക്ക് സാധ്യത

ഖത്തറില്‍  നേരിയ മഴയ്ക്കുള്ള സാധ്യതയും തുടര്‍ച്ചായുള്ള മേഘാവൃതമായ അന്തരീക്ഷവും ശക്തമായ കാറ്റും പൊടിപടലവും ആണെന്നും അധികൃതര്‍ പറഞ്ഞു.ചില പ്രദേശങ്ങളില്‍ തെക്കുകിഴക്കന്‍ കാറ്റ് 30 കെ.ടി വേഗതയില്‍ വരെ വീശാന്‍ സാധ്യതയുണ്ട്. കാലാവസ്ഥ അസ്ഥിരമായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ഇന്ന് വൈകുന്നേരം ആറ് മണി വരെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. ചിതറിയ മഴയ്ക്കും ചിലപ്പോള്‍ ഇടിമിന്നലിനും ഇടയ്ക്ക് പൊടി വീശാനും സാധ്യതയുണ്ട്.
കാറ്റ് തെക്ക് കിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയില്‍ 12 മുതല്‍ 22 കെ.ടി വരെ വേഗതയില്‍ വീശാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ 26 കെ.ടി വേഗതയിലും വീശുമെന്നും അധികൃതര്‍ അറിയിച്ചു. ദൃശ്യപരത ആദ്യം സ്ഥലങ്ങളില്‍ 4 മുതല്‍ 8/2 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും. കടലിലെ തിരമാലകള്‍ 9 അടി വരെ ഉയര്‍ന്നേക്കാം.
Leave A Reply
error: Content is protected !!