കോവിഡ് വ്യാപനം; യുഡിഎഫ് ജനുവരി 17ന് നടത്താനിരുന്ന സര്‍വകലാശാലാ മാര്‍ച്ച്‌ മാറ്റി

കോവിഡ് വ്യാപനം; യുഡിഎഫ് ജനുവരി 17ന് നടത്താനിരുന്ന സര്‍വകലാശാലാ മാര്‍ച്ച്‌ മാറ്റി

തിരുവനന്തപുരം:യുഡിഎഫ് ജനുവരി 17ന് 5 സര്‍വകലാശാലകളിലേക്ക് നടത്താനിരുന്ന മാര്‍ച്ച്‌ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു.
കോവഡ് നിയന്ത്രണം കര്‍ശനമായി പാലിക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശവും ഇക്കാര്യത്തില്‍ രാഷ്ട്രീയകക്ഷികള്‍ ഉത്തരവാദിത്വം കാട്ടുന്നില്ലെന്നു വ്യാപകമായ പരാതിയും പരിഗണിച്ചാണ് തീരുമാനം.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ രാജിവയ്ക്കുക, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കുക, സര്‍വകലാശാലകളിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്‌ നടത്താനിരുന്നത്.

Leave A Reply
error: Content is protected !!