കോവിഡ്; ഖത്തറിൽ സ്കൂളുകൾക്ക് പ്ര​ത്യേ​ക പ്രോ​ട്ടോ​കോ​ൾ പ്ര​ഖ്യാ​പി​ച്ചു

കോവിഡ്; ഖത്തറിൽ സ്കൂളുകൾക്ക് പ്ര​ത്യേ​ക പ്രോ​ട്ടോ​കോ​ൾ പ്ര​ഖ്യാ​പി​ച്ചു

ഖത്തറിൽ സ്കൂളുകൾക്ക് പ്ര​ത്യേ​ക പ്രോ​ട്ടോ​കോ​ൾ പ്ര​ഖ്യാ​പി​ച്ച്​ വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ഇത് സംബന്ധിച്ച നിർദേശങ്ങളടങ്ങിയ സർക്കുലർ എല്ലാ സ്ഥാപങ്ങളിലേക്കും അധികൃതർ കൈമാറി. ഒ​ന്നാം ക്ലാ​സ്​ മു​ത​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും നി​ർ​ബ​ന്ധ​മാ​യും മാ​സ്​​ക് ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്നും അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്ദ​ർ​ശ​ക​ർ തു​ട​ങ്ങി എ​ല്ലാ​വ​രും ഒ​രു മീ​റ്റ​റെ​ങ്കി​ലും സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും നിർദേശത്തിൽ പറയുന്നു.

വാ​ക്സി​നെ​ടു​ക്കാ​ൻ യോ​ഗ്യ​രാ​യി​ട്ടും ഇ​തു​വ​രെ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ എ​ല്ലാ ആ​ഴ്ച​ക​ളി​ലും റാ​പി​ഡ് ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക​ണം. ക്ലാ​സ്​ റൂ​മു​ക​ളി​ൽ ജാ​ല​ക​ങ്ങ​ൾ തു​റ​ന്നി​ടു​ക​യും വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യ​ണം. എ​ല്ലാ​വ​രും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും എ​ല്ലാ​യി​ട​ങ്ങ​ളും അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്നു​ണ്ടെ​ന്നും സ്​​കൂ​ള​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ ഒ​രി​ക്ക​ലും സ്​​കൂ​ളു​ക​ളി​ലോ ക്ലാ​സ്​ റൂ​മു​ക​ളി​ലോ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല.

സ്​​കൂ​ളു​ക​ളി​ൽ കോ​വി​ഡ് കേ​സ്​ സ്​​ഥി​രീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ, വാ​ക്സി​നെ​ടു​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ പോ​സി​റ്റി​വാ​യ രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഏ​ഴ് ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രി​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം സ്ര​വ​മെ​ടു​ത്ത് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്ക​ണം. ആ​റാം ദി​വ​സ​വും ഇ​താ​വ​ർ​ത്തി​ക്ക​ണം.

വാ​ക്സി​നെ​ടു​ത്ത​വ​രും നേ​ര​ത്തെ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ പോ​സി​റ്റി​വ് കേ​സു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യാ​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ, പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക​ണം. ഇ​വ​ർ വാ​ക്സി​നെ​ടു​ത്ത​തി​ന്‍റെ​യോ രോ​ഗ​മു​ക്തി നേ​ടി​യ​തി​ന്‍റെ​യോ തെ​ളി​വ് ഹാ​ജ​രാ​ക്ക​ണം.

റി​യാ​ക്ടി​വാ​യ രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​രാ​ണെ​ങ്കി​ൽ ഏ​ഴ് ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം. ഇ​വ​രെ ര​ണ്ടു​ദി​വ​സ​ത്തി​ന​കം പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യ​ണം.

Leave A Reply
error: Content is protected !!