കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച പ്രതി റിമാന്‍ഡില്‍

കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച പ്രതി റിമാന്‍ഡില്‍

നെടുമങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച പ്രതി റിമാന്‍ഡില്‍. ആനാട് കൊല്ല കുളപ്പള്ളി കിഴക്കുംകര വീട്ടില്‍ സുനി എന്നു വിളിക്കുന്ന രാജേഷി (38) നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 12ന് നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് നിറയെ യാത്രക്കാരുമായി പോയ കെ.എസ്.ആര്‍.ടി.സി ബസിന്‍റെ പുറകിലെ ഗ്ലാസ് പഴകുറ്റി ഭാഗത്തു വച്ച്‌ കല്ലുകൊണ്ട് എറിഞ്ഞു തകര്‍ക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

 

നെടുമങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറും എസ്.ഐ സുനില്‍ ഗോപിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

Leave A Reply
error: Content is protected !!