നീതിദേവത കണ്ണ് മൂടിക്കെട്ടി ഇന്ന് വിധി പറഞ്ഞു ബിഷപ്പ് ഫ്രാങ്കോ ഒരു കുറ്റവും ചെയ്യാത്ത പാവം..

നീതിദേവത കണ്ണ് മൂടിക്കെട്ടി ഇന്ന് വിധി പറഞ്ഞു ബിഷപ്പ് ഫ്രാങ്കോ ഒരു കുറ്റവും ചെയ്യാത്ത പാവം..

കോടതി മുറിക്കുള്ളിൽ വെച്ച് നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം അത് ഇന്നായിരുന്നു, സിസ്റ്റർ ലൂസി കളപ്പുര താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്, പക്ഷെ അത് ഇന്ന് എന്നല്ല ഒരുപാട് കാലമായി ഇവിടെ നീതിദേവത വെറും ബിംബമായി കോടതി മുറിക്കുള്ളിൽ ഇരിക്കുവാൻ തുടങ്ങിയിട്ട്, പക്ഷെ ഇന്ന് അത് ഒന്നും കൂടെ ആവർത്തിച്ച് എന്ന് മാത്രം, സമീപകാലത്ത് സമാനതകളില്ലാതെ കേരളം ചര്‍ച്ച ചെയ്ത സംഭവമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗിക പീഡന ആരോപണം, ഫ്രാങ്കോ കുറ്റക്കാരനല്ലെന്ന് ഒറ്റവരിയിൽ അതിന്റെ വിധി ഇന്ന് കോടതി പറഞ്ഞപ്പോൾ , ഇന്ത്യൻ നീതി ന്യായ വ്യവസ്ഥക്ക് തെറ്റ് പറ്റിയെന്ന് നമ്മുക് എല്ലാവർക്കും തോന്നി, കാരണം ഇതല്ലായിരുന്നു കേരളം കാത്തിരുന്ന വിധി , രാജ്യത്തെ കത്തോലിക്ക സഭയെ നാണക്കേടിലെത്തിച്ച സംഭവമായിരുന്നു ഇത്. വിശ്വാസികളെ രണ്ട് തട്ടിലേക്ക് മാറ്റിയ കേസിലെ വിധി ഒടുവില്‍ ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായി വന്നിരിക്കുമ്പോൾ , വീണ്ടും കേരളം ഇത് ചർച്ച ചെയുകയാണ്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്.

കേസിന്റെ നാൾവഴികൾ പരിശോധിക്കുവാണേൽ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി ഉന്നയിച്ച് മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ രംഗത്തെത്തിതോടെയാണ് സംഭവങ്ങളുടെ തുടക്കം. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ തന്നെ ഫ്രാങ്കോ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കുറുവിലങ്ങാട് മഠത്തില്‍വെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു. കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കുന്നത് 2018 മാര്‍ച്ച് 26നാണ്, ഇത് പിന്നീട് വാർത്തയായി വന്നു തുടങ്ങിയപ്പോൾ സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.പിന്നീട പരാതി ഉയർന്നതോടെ സമാനതകളില്ലാത്ത വിദ്വേഷ പ്രചരണങ്ങളാണ് കന്യാസ്ത്രീ നേരിട്ടത്.

പരാതിയില്‍ നിന്ന് പിന്തിരിയാന്‍ സഹോദരനെ കേസില്‍ കുടുക്കിയെങ്കിലും ആരോപണത്തില്‍ നിന്ന് കന്യാസ്ത്രീ പിന്‍മാറിയില്ല.അതിനു ശേഷം ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടതോടെ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.ഇതിനിടെ കന്യാസ്ത്രീ സമരവും ഉടലെടുത്തു. അനേകം സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കേരളത്തിലെ കന്യാസ്ത്രീ സമരത്തിനെതിരെ പി സി ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ അടക്കം സമരം ഏറ്റെടുത്തതോടെ ഫ്രാങ്കോയ്‌ക്കെതിരായ വികാരവും ശക്തമായി. ഇതിനിടയിൽ കോടികളുടെ തുകയും കന്യസ്ത്രീക്കു കേസിൽ നിന്നും പിന്മാറാൻ അതിരൂപത വാഗ്ദാനം നൽകി, എന്നാൽ അവർ പോരാടാൻ ഉറച്ചു തന്നെ മുൻപോട്ട് നീങ്ങി, എത്തിനിടയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റും വിശ്ത്രണവും നടക്കുന്നുണ്ടായിരുന്നു, ഒടുവിൽ 2021 ഡിസംബര്‍ 29നാണ് കേസില്‍ വാദം പൂര്‍ത്തിയായത്. എന്നിട് ഇന്ന് കോടതി വിധിക്കുകയും ചെയ്തു ഫ്രാങ്കോ മുളയ്ക്കൽ കുറ്റകാരൻ അല്ലെന്ന്,
പീഡനക്കേസിൽ ഇരയുടെ മാനസികാവസ്ഥയും മൊഴിയും ഉൾകൊണ്ട കൂടിയാണ് വിധികൾ ഉണ്ടാകേണ്ടത്, ആ സാഹചര്യത്തിൽ വളരെ ഞെട്ടലോടെയാണ് ഈ വിധിയെ എല്ലാവരും നോക്കിക്കാണുന്നത്.

ഒരു കന്യാസ്ത്രീ അവർക്കു കിട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ചുകയറി ഇവിടെ വരെ പോരാടിയ കേസാണിത്. സംരക്ഷിക്കേണ്ടവർ തന്നെ പീഡകരാകുന്ന ഒരുപാട് ഇടങ്ങളുണ്ട്. അവിടെയെല്ലാം നിശബ്ദരായ ഒരുപാട് ഇരകളുമുണ്ട്. ജീവനു ഭീഷണിയുള്ളതുകൊണ്ടാണ് അവരൊക്കെ പീഡനം പുറത്തുപറയാൻ മടിക്കുന്നത്. അങ്ങനെയുള്ളവർക്ക് ഈ കോടതി വിധി എന്തു സന്ദേശമാണു കൊടുക്കുന്നത്? അവർ ആജീവനാന്തം നിശബ്ദരായിക്കഴിയണമെന്നാണ് ഈ വിധിയിലൂടെ കോടതി പറയുന്നതെങ്കിൽ അതു സമൂഹത്തിനു നൽകുന്നതു തെറ്റായ സന്ദേശമാണ്.ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളക്കല്‍. സിസ്റ്റര്‍ അഭയ കേസിന് ശേഷം ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ഏറെ കോളിളക്കമുണ്ടായ കേസായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്. മേല്‍ക്കോടതികളിലേക്ക് കേസ് പോയാല്‍ വിധിയെന്താകുമെന്ന് നിശ്ചയമില്ലെങ്കിലും വിചാരണ കോടതി വിധിയോടെ ഫ്രാങ്കോയ്ക്ക് താല്‍ക്കാലികമായി മാത്രം ആശ്വസിക്കാം.

Video Link : https://youtu.be/CWSwBvVGJ6U

Leave A Reply
error: Content is protected !!