പത്ത് പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല, 21 മുതൽ സ്കൂളുകൾ അടയ്ക്കും

പത്ത് പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല, 21 മുതൽ സ്കൂളുകൾ അടയ്ക്കും

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒമ്ബതാം ക്ലാസുവരെയുള്ള സ്‌കൂളുകള്‍ അടച്ചെങ്കിലും എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. എസ്‌എസ്‌എല്‍സി പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചു. തിങ്കളാഴ്ച രാവിലെ 11ന് ഉന്നതതലയോഗം ചേരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എസ്‌എസ്‌എല്‍സി പാഠഭാഗം ഫെബ്രുവരി ആദ്യം പൂര്‍ത്തിയാക്കും. പ്ലസ് ടു പാഠഭാഗം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 10,11, 12 ക്ലാസ്സുകള്‍ക്കുള്ള മാര്‍ഗരേഖ പുതുക്കും. ഒന്നു മുതല്‍ ഒമ്ബതു വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുള്ള ടൈംടേബിള്‍ പരിഷ്‌കരിക്കും.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടൈംടേബിള്‍ തയ്യാറാക്കും. ഇത് ഉടന്‍ പുറത്തിറക്കും. സ്‌കൂളുകളില്‍ കോവിഡ് വ്യാപനം രൂക്ഷമല്ല. എങ്കിലും കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ സര്‍ക്കാരിന് പരീക്ഷണം നടത്താനാകില്ല. അതുകൊണ്ടാണ് സ്‌കൂള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ അടയ്ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. ഇത് സിബിഎസ്‌ഇ, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകള്‍ക്കും ബാധകമാണ്. ആര്‍ക്കും മാറി നില്‍ക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടക്കുക. രാത്രികാല കര്‍ഫ്യൂവും വരാന്ത്യ നിയയന്ത്രണങ്ങളും വേണ്ടെന്നാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരമാനം കൈക്കൊണ്ടത്. എന്നാല്‍ പത്താം ക്ലാസ് മുതല്‍ പ്ലസ് ടു വരേയുള്ള ക്ലാസ്സുകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്‌കൂള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ വീണ്ടും തീരുമാനിച്ചിരിക്കുന്നത്.

15 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ വിതരണം രാജ്യത്ത് ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചക്കുള്ളില്‍ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. സ്‌കൂളുകള്‍ അടക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. അവലോകന യോഗത്തില്‍ വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.

Video Link : https://youtu.be/R7g452MLsdo

Leave A Reply
error: Content is protected !!