വസ്‌ത്രകയറ്റുമതി; വളർ‌ച്ച 41 ശതമാനമായി ഉയർന്നു

വസ്‌ത്രകയറ്റുമതി; വളർ‌ച്ച 41 ശതമാനമായി ഉയർന്നു

 

ഡൽഹി: ഇന്ത്യയിൽ നിന്നുള്ള വസ്‌ത്രകയറ്റുമതി നടപ്പു സാമ്പത്തിക വ‌ർഷം (2021-22) ഏപ്രിൽ-ഡിസംബറിൽ 41 ശതമാനം വർദ്ധിച്ചു. കൊവിഡും ലോക്ക്ഡൗണും മൂലം ഉത്പാദനത്തിലും വിതരണശൃംഖലയിലും തടസമുണ്ടായതിനാൽ 2020-21ൽ വൻ തളർച്ചയാണ് വസ്ത്ര കയറ്റുമതിക്കാർ നേരിട്ടത്. നടപ്പുവർഷം സ്ഥിതി മെച്ചപ്പെട്ടുവെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയം അറിയിച്ചു.

മുൻവർഷത്തെ സമാനകാലയളവിലെ 2,120 കോടി ഡോളറിൽ നിന്ന് 2,980 കോടി ഡോളറിലേക്കാണ് നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ വസ്‌ത്രം (അസംസ്കൃതവസ്തു), തുണിത്തരങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവയുടെ കയറ്റുമതി വളർച്ച.

2019 ഏപ്രിൽ-ഡിസംബറിനേക്കാൾ 14.6 ശതമാനവും അധികമാണിത്.നടപ്പുവർഷം വസ്‌ത്രകയറ്റുമതിയിലൂടെ 4,400 കോടി ഡോളറിന്റെ വരുമാനമാണ് കേന്ദ്രലക്ഷ്യം. ഇതിനകം ഇതിന്റെ 68 ശതമാനം സ്വന്തമാക്കിക്കഴിഞ്ഞു.

Leave A Reply
error: Content is protected !!