സൗദിയിൽ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

സൗദിയിൽ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

റിയാദ്: സൗദിയിൽ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മക്ക പ്രവിശ്യയിലെ അബ്‍വാഇയിലാണ് ഒരു താഴ്‍വരയില്‍ നാല് പേര്‍ വെള്ളത്തില്‍ അകപ്പെട്ടത്. ഇവര്‍ യാത്ര ചെയ്‍തിരുന്ന പിക്കപ്പ് വാഹനം വെള്ളത്തിന് നടുവില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിക്കുകയും ചെയ്‍തു.

വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി കരയിലെത്തിക്കാന്‍ സാധിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. മദീന പ്രവിശ്യയിലെ വാദി അല്‍ ഫറഇലും മലവെള്ളപ്പാച്ചിലില്‍ ഒരു വാഹനം അകപ്പെട്ടിരുന്നു. ഒരു സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ താഴ്‍വര മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു. ഇവരെയും സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷിച്ചു.

ജിസാനില്‍ ഉല്ലാസ യാത്രയ്‍ക്കിടെ വെള്ളക്കെട്ടില്‍ വീണ ഏതാനും പേരെയും സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. ഇവിടെ വെള്ളത്തില്‍ വീണ് ഒരാള്‍ മരണപ്പെടുകയും ചെയ്‍തിരുന്നു.

Leave A Reply
error: Content is protected !!