ഖാദിക്ക് കൈത്തങ്ങായി പാപ്പിനിശ്ശേരി സഹകരണ ബാങ്കും

ഖാദിക്ക് കൈത്തങ്ങായി പാപ്പിനിശ്ശേരി സഹകരണ ബാങ്കും

പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരും ഇനിമുതൽ ആഴ്ചയിൽ ഒരുദിവസം ഖാദി വസ്ത്രം ധരിക്കും. പദ്ധതി ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനംചെയ്തു.

ബാങ്ക് പ്രസിഡന്റ് കെ.കെ.ബാലകൃഷ്ണൻ ഖാദി വസ്ത്രം ഏറ്റു വാങ്ങി. പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രദീപ് കുമാർ അധ്യക്ഷതവഹിച്ചു. പ്രേമൻ കുന്നിരിക്കൻ, ടി.മധുസൂദനൻ, എം.വി.നാരായണി, ടി.ടി.ചന്ദ്രമതി എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!