പൊടിയാടിയിലും സമീപ പ്രദേശങ്ങളിലുമായി പഴകിയ മീനുകളുടെ വില്‍പ്പന നടത്തുന്നുവെന്ന് പരാതി

പൊടിയാടിയിലും സമീപ പ്രദേശങ്ങളിലുമായി പഴകിയ മീനുകളുടെ വില്‍പ്പന നടത്തുന്നുവെന്ന് പരാതി

തിരുവല്ല: പൊടിയാടിയിലും സമീപ പ്രദേശങ്ങളിലുമായി പഴകിയതും രാസവസ്തുക്കള്‍ ഉപയോഗിച്ചതുമായ മീനുകൾ വില്‍പ്പന നടത്തുന്നതായി പരാതി.തിരുവല്ല – മാവേലിക്കര റോഡിന്റെയും അമ്ബലപ്പുഴ റോഡിന്റെയും വശങ്ങളിലാണ് ദിവസവും രാപകല്‍ മത്സ്യക്കച്ചവടം നടത്തുന്നത് . റോഡരുകിലെ തട്ടുകടകളിലും വാഹനങ്ങളിലും പലസ്ഥലങ്ങളില്‍ നിന്നെത്തുന്ന മറുനാട്ടുകാരാണ് കച്ചവടക്കാര്‍ . വൈകുന്നേരങ്ങളിലാണ് കച്ചവടക്കാര്‍ ഏറെയും സ്ഥലത്തെത്തുന്നത്.

ഒട്ടത്തില്‍പ്പടിയിലെ വഴിയോര കടയില്‍ നിന്നും വാങ്ങിയ അഴുകിയ മത്സ്യങ്ങള്‍ നാട്ടുകാര്‍ തിരിച്ചു നല്‍കിയ സംഭവങ്ങളും പലതവണ ഉണ്ടായിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ വള്ളത്തില്‍ പിടിച്ചുകൊണ്ടുവരുന്നതാണെന്ന് പറഞ്ഞാണ് വില്‍പ്പന നടത്തുന്നത് . അതേസമയം പഴകിയ മീനുകളാണ് ഇവര്‍ കച്ചവടം നടത്തുന്നതെന്ന് മീന്‍ വാങ്ങി ഉപയോഗിച്ചവര്‍ ആരോപിക്കുന്നത്.

നാടൊട്ടുക്കും മത്സ്യക്കച്ചവടം വ്യാപകമായിട്ടും ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പരിശോധന നടത്താത്തത് പ്രതിഷേധത്തിന് കാരണമാവുന്നു . പഞ്ചായത്തിലെ ആരോഗ്യവിഭാഗവും പരിശോധനകള്‍ നടത്താറില്ല. മായം കലര്‍ത്തിയതും പഴകിയതുമായ മത്സ്യങ്ങള്‍ പരിശോധിക്കാന്‍ ഇപ്പോള്‍ ആരുമില്ലാത്ത സ്ഥിതിയാണ്.

Leave A Reply
error: Content is protected !!