മാന്നാര്‍ ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

മാന്നാര്‍ ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

മാന്നാര്‍: 14ാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് 2022 – 23 വര്‍ഷത്തെ ഉപപദ്ധതി തയ്യാറാക്കലിന്റെ ഭാഗമായി മാന്നാര്‍ ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു.പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം പഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ധനകാര്യ കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ ശ്രദ്ധേയം അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലിം പടിപ്പുരയ്ക്കല്‍ സ്വാഗതം പറഞ്ഞു.

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാലിനി രഘുനാഥ് വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരന്‍, അനീഷ് മണ്ണാരേത്ത്, വി.ആര്‍. ശിവപ്രസാദ്, എസ്. ശാന്തിനി, ആസൂത്രണ ഉപാദ്ധ്യക്ഷന്‍ പി.എന്‍. ശെല്‍വരാജന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് അവതരിപ്പിച്ച്‌ സെക്രട്ടറി കെ.പി. ബിജു നന്ദി പറഞ്ഞു.

Leave A Reply
error: Content is protected !!