അബുദാബിയില്‍ കൊവിഡ് ബാധിതരും സമ്പര്‍ക്കമുള്ളവരും പാലിക്കേണ്ട നിബന്ധനകളില്‍ മാറ്റം

അബുദാബിയില്‍ കൊവിഡ് ബാധിതരും സമ്പര്‍ക്കമുള്ളവരും പാലിക്കേണ്ട നിബന്ധനകളില്‍ മാറ്റം

അബുദാബി: അബുദാബിയില്‍ കൊവിഡ് പരിശോധന നടത്തി പോസിറ്റീവാണെന്ന് തെളിഞ്ഞവരും കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവരും പാലിക്കേണ്ട പുതിയ നിബന്ധനകള്‍ മാറ്റം വരുത്തി. വെള്ളിയാഴ്‍ചയാണ് അധികൃതര്‍ ഇത് സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

കൊവിഡ് പോസിറ്റീവായാല്‍
ഹൈ റിസ്‍ക് വിഭാഗങ്ങളിലുള്ളവര്‍ – 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗ ലക്ഷണങ്ങളുള്ളവര്‍, ഗുരുതരമായ മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍- ആദ്യം പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കൊവിഡ് പ്രൈം അസസ്‍മെന്റ് സെന്ററില്‍ പോയി മെഡിക്കല്‍ പരിശോധന നടത്തണം. ഐസൊലേഷന്‍ നടപടികളും അവിടെ നിന്ന് സ്വീകരിക്കും. ഇവര്‍ ഐസൊലേഷന്‍ അവസാനിപ്പിക്കണമെങ്കില്‍ 24 മണിക്കൂര്‍ ഇടവേളയിലുള്ള രണ്ട് പരിശോധനകളില്‍ നെഗറ്റീവ് ആയിരിക്കണം. 10 ദിവസമായിരിക്കും ഇവരുടെ ഐസൊലേഷന്‍ കാലയളവ്. എട്ടാം ദിവസവും പത്താം ദിവസവും പരിശോധന നടത്തും. അവസാന മൂന്ന് ദിവസം രോഗലക്ഷണങ്ങളുണ്ടാകാതിരിക്കുകയും മെഡിക്കല്‍ പരിശോധന തൃപ്‍തികരമാവുകയും ചെയ്‍താല്‍ ഐസൊലേഷന്‍ അവസാനിപ്പിക്കാനുള്ള നിര്‍ദേശം ലഭിക്കും.

ഹൈ റിസ്ക് വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവരും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ള മറ്റ് ഗുരുതര രോഗങ്ങളൊന്നും ഇല്ലാത്തവരുമായവര്‍ക്ക് എമിറേറ്റിലെ ഒരു പരിശോധനാ കേന്ദ്രത്തില്‍ വീണ്ടും പരിശോധന നടത്തുകയാണ് വേണ്ടത്. തുടര്‍ന്ന് ക്വാറന്റീന്‍ പാലിക്കണം. പരിശോധനാ ഫലം വരുമ്പോള്‍ പോസിറ്റീവാണെങ്കില്‍ തുടര്‍ നടപടികള്‍ക്കായി ആരോഗ്യ വിദഗ്ധര്‍ ബന്ധപ്പെടും.പാലിക്കേണ്ട പുതിയ നിബന്ധനകള്‍ മാറ്റം വരുത്തി

Leave A Reply
error: Content is protected !!