ക​ണ്ണൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ സ്ത്രീ​ക​ളു​ടെ വാ​ര്‍​ഡി​ല്‍ മോ​ഷ​ണം

ക​ണ്ണൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ സ്ത്രീ​ക​ളു​ടെ വാ​ര്‍​ഡി​ല്‍ മോ​ഷ​ണം

ക​ണ്ണൂ​ര്‍: ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ സ്ത്രീ​ക​ളു​ടെ വാ​ര്‍​ഡി​ല്‍ മോ​ഷ​ണം.ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ച വാ​ര്‍​ഡി​ലെ രോ​ഗി​ക​ളു​ടെ​യ​ട​ക്കം ​ആ​റ്​ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ​ണം പോ​യി. സ്ത്രീ​ക​ളു​ടെ​യും ഗ​ര്‍​ഭി​ണി​ക​ളു​ടെ​യും വാ​ര്‍​ഡു​ക​ളി​ല്‍ വാ​തി​ലു​ക​ള്‍​ക്കും ജ​ന​ലു​ക​ള്‍​ക്കും കൃ​ത്യ​മാ​യ പൂ​ട്ടോ മ​റ്റു സു​ര​ക്ഷ മാ​ര്‍​ഗ​ങ്ങ​ളോ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

 

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ആ​റു പേ​രു​ടെ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ മോ​ഷ​ണം പേ​യ​താ​യാ​ണ്​ പ​രാ​തി. അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ്​ സ്ത്രീ​ക​ളു​ടെ വാ​ര്‍​ഡ്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഉ​രു​വ​ച്ചാ​ല്‍ സ്വ​ദേ​ശി​നി​യാ​യ മും​താ​സ്, ഇ​വ​രു​ടെ മ​ക​ള്‍ മെ​ഹ​റു​ന്നി​സ, മു​ണ്ടേ​രി​യി​ലെ മ​റി​യം​ബി, ചേ​ലോ​റ​യി​ലെ ന​സീ​മ, താ​ഴെ​ചൊ​വ്വ​യി​ലെ ഫാ​ത്തി​മ, അ​ഴീ​ക്കോ​ട്​ ചാ​ലി​ലെ ര​സി​ക എ​ന്നി​വ​രു​ടെ ഫോ​ണു​ക​ളാ​ണ്​ ക​വ​ര്‍​ന്ന​ത്.

 

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച ര​ണ്ടി​ന്​​ ശേ​ഷ​മാ​ണ്​ ഫോ​ണു​ക​ള്‍ ന​ഷ്​​ട​മാ​യ​തെ​ന്നാ​ണ്​ ഇ​വ​ര്‍ ക​ണ്ണൂ​ര്‍ സി​റ്റി പൊ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല​ട​ക്കം സ്ത്രീ​ക​ളു​ടെ വാ​ര്‍​ഡി​ന്​ ചു​റ്റും പു​രു​ഷ​ന്മാ​രു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി രോ​ഗി​ക​ള്‍ പ​റ​യു​ന്നു. കൂ​ടാ​തെ സ്​​ത്രീ​ക​ള്‍​ക്കു​ള്ള ശൗ​ചാ​ല​യം പു​രു​ഷ​ന്മാ​ര​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

Leave A Reply
error: Content is protected !!