ഖത്തറില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്‍ത കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ അറിയാം

ഖത്തറില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്‍ത കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ അറിയാം

ദോഹ: ഖത്തറില്‍ ഇഹ്‍തിറാസ് മൊബൈല്‍ ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്‍തിട്ടുള്ള സ്വകാര്യ ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. 101 സെന്ററുകളാണ് പട്ടികയിലുള്ളത്.

ഈ കേന്ദ്രങ്ങളില്‍ ഏതിലെങ്കിലും കൊവിഡ് ആന്റിജന്‍ പരിശോധന നടത്തിയവരുടെ പരിശോധനാ ഫലം മാത്രമേ ഇഹ്‍തിറാസ് ആപ്ലിക്കേഷനില്‍ ലഭ്യമാവുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലെ ആന്റിജന്‍ പരിശോധനാ ഫലങ്ങള്‍ ഇഹ്‍തിറാസില്‍ കാണാന്‍ സാധിക്കില്ലെന്നാണ് അറിയിപ്പ്.

ആന്റിജന്‍ പരിശോധന നടത്തിയ പലര്‍ക്കും ഇഹ്‍തിറാസില്‍ സ്റ്റാറ്റസ് മാറുന്നില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ അധികൃതര്‍ വിശദീകരണം പുറത്തിറക്കിയത്. പരിശോധനയില്‍ ഫലം പോസിറ്റീവാണെങ്കില്‍ അക്കാര്യം അറിയിച്ചുകൊണ്ട് എസ്.എം.എസ് സന്ദേശവും ലഭിക്കും. ഇതിന് ശേഷം 24 മണിക്കൂറിനകം ലഭിക്കുന്ന മറ്റൊരു എസ്.എം.എസില്‍ ഇ-ജസ പോര്‍ട്ടലിലേക്കുള്ള ലിങ്കും ഓര്‍ഡര്‍ ഐഡിയുമുണ്ടാകും. ഇത് ഉപയോഗിച്ച് സിക്ക് ലീവിനുള്ള സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്ത എടുക്കാം.

Leave A Reply
error: Content is protected !!