ലത മങ്കേഷ്‌കർ ഐസിയുവിൽ തുടരുന്നു

ലത മങ്കേഷ്‌കർ ഐസിയുവിൽ തുടരുന്നു

വിഖ്യാത ഗായിക ലതാ മങ്കേഷ്‌കർ ഐസിയുവിൽ തുടരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലതാ മങ്കേഷ്‌കറിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെ ലതാ മങ്കേഷ്‌കറിന് ന്യുമോണിയയും ബാധിച്ചിരുന്നു. ഐസിയുവിൽ തുടരുമെന്നും ലതാ മങ്കേഷ്‌കറിന് വേണ്ടി പ്രാർത്ഥിക്കണമെന്നും ഡോ. പ്രതീത് സംദാനി വ്യക്തമാക്കുന്നു.

എന്നാൽ ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ബന്ധു പ്രതികരിച്ചു. കുടുംബം ഇതിൽ സന്തുഷ്ടരാണെന്നും എല്ലാവരും പ്രാർത്ഥനകൾ ഫലം കാണുന്നുവെന്നും കുടുംബം വ്യക്തമാക്കി.

നൈറ്റിംഗേൽ ഓഫ് ഇന്ത്യ എന്നഖിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. ഭാരതരത്‌ന, പത്മവിഭൂഷൻ, പത്മഭൂൻ, ദാദാസാഹെബ് ഫാൽകെ പുരസ്‌കാരം, നിരവധി ദേശിയ പുരസ്‌കാരങ്ങൾ എന്നിവ ലഭിച്ച ഈ അനുഗ്രഹീത ഗായികയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ആൽബം 2004 ലെ വീർ സാറ എന്ന ചിത്രത്തിലേതായിരുന്നു.

Leave A Reply
error: Content is protected !!