യോ​ഗി അ​വി​ടെ​ത്ത​ന്നെ നി​ൽ​ക്ക​ണം, വേ​റെ ഒ​രി​ട​ത്തും പോ​ക​രു​ത്: യോഗിക്കെതിരെ അ​ഖി​ലേ​ഷ് യാ​ദ​വ്

യോ​ഗി അ​വി​ടെ​ത്ത​ന്നെ നി​ൽ​ക്ക​ണം, വേ​റെ ഒ​രി​ട​ത്തും പോ​ക​രു​ത്: യോഗിക്കെതിരെ അ​ഖി​ലേ​ഷ് യാ​ദ​വ്

ല​ക്നോ: യുപി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഗോ​ര​ഖ്പു​രി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്ത് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്. യോ​ഗി അ​വി​ട​ത്ത​ന്നെ നി​ൽ​ക്ക​ണ​മെ​ന്നും വേ​റെ​യൊ​രി​ട​ത്തേ​ക്കും പോ​ക​രു​തെ​ന്നും അ​ഖി​ലേ​ഷ് പ​രി​ഹ​സി​ക്കുകയും ചെയ്തു.

നേ​ര​ത്തെ അ​വ​ർ അ​യോ​ധ്യ​യി​ൽ​നി​ന്ന് പോ​രാ​ടും അ​ല്ലെ​ങ്കി​ൽ മ​ഥു​ര​യി​ൽ​നി​ന്നോ പ്ര​യാ​ഗ്രാ​ജി​ൽ​നി​ന്നോ യു​ദ്ധം ചെ​യ്യും എ​ന്നു പ​റ​യു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ നോ​ക്കൂ… ബി​ജെ​പി അ​ദ്ദേ​ഹ​ത്തെ ഗോ​ര​ഖ്പു​രി​ലേ​ക്ക് അ​യ​ച്ച​ത് ഇ​ഷ്ട​മാ​യി. അ​ദ്ദേ​ഹം അ​വി​ടെ​ത്ത​ന്നെ നി​ൽ​ക്ക​ണം, വേ​റെ ഒ​രി​ട​ത്തേ​ക്കും പോ​ക​രു​തെ​ന്നും അ​ഖി​ലേ​ഷ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!