പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റിലും മത്സരിക്കും. ഇരുവരുടെയും സിറ്റിംഗ് മണ്ഡലങ്ങള്‍ തന്നെയാണിത്.

പഞ്ചാബ് ഉപമുഖ്യമന്ത്രി രണ്‍ധാവ ധേരാ ബാബ നാനാക് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. അമൃത്സര്‍ സെന്‍ട്രലില്‍ നിന്നാണ് ഓം പ്രകാശ് സോണി മത്സരിക്കാനിറങ്ങുക. നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക മോഗയില്‍ നിന്ന് മത്സരിക്കും.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ഫെബ്രുവരി 14 ന് പഞ്ചാബില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ട് എണ്ണും .

Leave A Reply
error: Content is protected !!