കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും 173 കോടി രൂപയുടെ കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിച്ചു

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും 173 കോടി രൂപയുടെ കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിച്ചു

ആലപ്പുഴ : ഈ സാമ്ബത്തിക വര്‍ഷം കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും 173 കോടി രൂപയുടെ കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിച്ചു കയര്‍ കോര്‍പ്പറേഷന്‍. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 165 കോട‌ിയുടെ ഉത്പന്നങ്ങളാണ് വിറ്റത്. അഞ്ചു ശതമാനം വര്‍ദ്ധനവാണ് വിറ്റുവരവിലുണ്ടായതെന്ന് ചെയര്‍മാന്‍ ജി.
വേണുഗോപാല്‍ അറിയിച്ചു. കയര്‍ ഉത്പന്നങ്ങള്‍ സംഭരിച്ച വകയില്‍ സഹകരണ സംഘങ്ങള്‍ക്ക് ഒമ്ബതു കോടി രൂപയാണ് ഇനി നല്‍കാനുള്ളത്.

ഇത് കൃത്യമായ ഇടവേളകളില്‍ വിതരണം ചെയ്യും. 40 കോടിയുടെ ഉത്പന്നങ്ങള്‍ മാത്രമാണ് സ്‌റ്റോക്കുള്ളത്. വിദേശ, ആഭ്യന്തര മാര്‍ക്കറ്റുകളില്‍ ഡിമാന്‍ഡ് കുറഞ്ഞ ഫൈബര്‍ മാറ്റ്, ബി.സി -1, ബി.സി.-20 എന്നീ കൈത്തറി ഉത്പന്നങ്ങളാണിവ . ഇവ വിറ്റഴിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. ആഭ്യന്തര മാര്‍ക്കറ്റില്‍ കൂടുതല്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കും. മുഴുവന്‍ കയറ്റുമതിക്കാരെയും പങ്കെടുപ്പിച്ചു മന്ത്രി തലത്തില്‍ യോഗം വിളിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

Leave A Reply
error: Content is protected !!