സിൽവർ ലൈൻ പദ്ധതിയുടെ സമ്പൂർണ പദ്ധതി രേഖ പുറത്തുവിട്ട് സംസ്ഥാന സർക്കാർ

സിൽവർ ലൈൻ പദ്ധതിയുടെ സമ്പൂർണ പദ്ധതി രേഖ പുറത്തുവിട്ട് സംസ്ഥാന സർക്കാർ

സിൽവർ ലൈൻ പദ്ധതിയുടെ സമ്പൂർണ പദ്ധതി രേഖ പുറത്തുവിട്ട് സംസ്ഥാന സർക്കാർ. ഏറെ വിവാദങ്ങൾക്കൊടുവിലാണ് കെ-റെയിലിന്റെ വിശദമായ രേഖ സംസ്ഥാന സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് അൻവർ സാദത്ത് എംഎഎൽഎ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആരാഞ്ഞിരുന്നു.

അതിന് ലഭിച്ച മറുപടിയിൽ പക്ഷേ ഡിപിആർ വിവരങ്ങൾ ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി അവകാശലംഘനത്തിന് നോട്ടിസ് നൽകിയതിന് പിന്നാലെയാണ് നിയമസഭാ വെബ്‌സൈറ്റിലുൾപ്പെടെ ഡിപിആർ പുറത്തുവിട്ടിരിക്കുന്നത്.ആറ് ഘട്ടങ്ങളിലായാണ് ഡിപിആർ പൂർത്തീകരിച്ചിരിക്കുന്നത്. ധ്രുതഗതിയിൽ നടത്തിയ പരിസ്ഥിതി ആഘാത വിവരങ്ങൾ കൂടി ഡിപിആറിനൊപ്പം വച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!