വയനാട് അമ്പലവയലില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം

വയനാട് അമ്പലവയലില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം

വയനാട് അമ്പലവയലില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപമാണ് സംഭവമുണ്ടായത്.  ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പരുക്കേറ്റ നിജിത, 12 വയസുകാരി അളകനന്ദ എന്നിവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സനലും ഭാര്യയും തമ്മില്‍ കുറച്ചുനാളുകളായി അകന്ന് കഴിയുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം പ്രതി സനല്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് അന്വേഷണമാരംഭിച്ചു.

Leave A Reply
error: Content is protected !!