കണിച്ചുകുളങ്ങര ദേവീ ക്ഷേത്ര ഉത്സവ അറിയിപ്പുമായി പടാകുളം തറവാട്ടിലെത്തി

കണിച്ചുകുളങ്ങര ദേവീ ക്ഷേത്ര ഉത്സവ അറിയിപ്പുമായി പടാകുളം തറവാട്ടിലെത്തി

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവ അറിയിപ്പിനായി ദേവിയുടെ പ്രതിനിധികള്‍ പടാകുളം തറവാട്ടിലെത്തി. എല്ലാ വര്‍ഷവും കണിച്ചുകുളങ്ങരയിലെ നായര്‍ തറവാടായ പടാകുളം കുടുംബത്തിലെ കാരണവരെ ഉത്സവം അറിയിച്ച ശേഷമാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.മകര സംക്രമ ദിനത്തിലാണ് തറവാട്ടിലെത്തുന്നത്. ക്ഷേത്രം നില്‍ക്കുന്ന സ്ഥലം ഈ തറവാട്ടില്‍ നിന്ന് തായ് വഴിയായി ലഭിച്ചതാണെന്നാണ് ചരിത്രം.

ദേവിയുടെ പ്രതിനിധിയായി ക്ഷേത്രം മേല്‍ശാന്തി വി.കെ.സുരേഷ് ശാന്തി പട്ടും വളയും ചിലങ്കയും ധരിച്ച്‌ വാളും കൈയിലേന്തി ഓലക്കുടയും ചൂടി തകിലുള്‍പ്പെടെയുള്ള വാദ്യമേളങ്ങളുടെ അകമ്ബടിയോടെ വെളിച്ചപ്പാട്, ക്ഷേത്രം ഭാരവാഹികള്‍ എന്നിവരോടൊപ്പമാണ് അറിയിപ്പിനായി എത്തുന്നത് . സെക്രട്ടറി പി.കെ.ധനേശന്‍ പൊഴിക്കല്‍,ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്, ട്രഷറര്‍ കെ.വി.കമലാസനന്‍, സ്‌കൂള്‍ മാനേജര്‍ ഡി.രാധാകൃഷ്ണന്‍,പി.ശിവാനന്ദന്‍, പി.പ്രകാശന്‍,പി.സി.വാവക്കുഞ്ഞ്,പി.ജി.പവിത്രന്‍,കെ.വി. വിജയന്‍,സ്വാമിനാഥന്‍ ചള്ളിയില്‍,ജയപ്രകാശപണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!