ജില്ലാ ആസ്പത്രിയിലെ സ്ത്രീകളുടെ വാർഡിൽനിന്ന് മൊബൈൽഫോണുകൾ കവർന്നു

ജില്ലാ ആസ്പത്രിയിലെ സ്ത്രീകളുടെ വാർഡിൽനിന്ന് മൊബൈൽഫോണുകൾ കവർന്നു

ജില്ലാ ആസ്പത്രിയിലെ സ്ത്രീകളുടെ വാർഡിൽനിന്ന് ആറ് മൊബൈൽഫോണുകൾ കവർന്നു. വിലപിടിപ്പുള്ള സ്മാർട്ട് ഫോണുകളാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ ഒരേസമയം മോഷണംപോയത്.

ഉരുവച്ചാലിലെ മുംതാസ്, മകൾ മെഹറുന്നീസ, ചോലോറയിലെ നസീമ, താഴെചൊവ്വയിലെ ഫാത്തിമ, അഴീക്കോട് ചാലിലെ രസിക, മുണ്ടേരിയിലെ മറിയംബി എന്നിവരുടെ ഫോണുകളാണ് നഷ്ടപ്പെട്ടത്. അടച്ചുറപ്പില്ലാത്തതും മൂന്നുമാസത്തിനുള്ളിൽ പൊളിച്ചുമാറ്റാൻ തീരുമാനിച്ചതുമായ കെട്ടിടത്തിലാണ് സ്ത്രീകളുടെ വാർഡ് പ്രവർത്തിക്കുന്നത്.

Leave A Reply
error: Content is protected !!