വിസിറ്റ് വിസകളിൽ തൊഴിലെടുക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ

വിസിറ്റ് വിസകളിൽ തൊഴിലെടുക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ

ദുബായ്: വിസിറ്റ് വിസകളിൽ തൊഴിലെടുക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്തേക്ക് വിസിറ്റ് വിസകളിൽ പ്രവേശിച്ചിട്ടുള്ള വ്യക്തികൾ കൃത്യമായ രേഖകൾ കൂടാതെ തൊഴിലെടുക്കുന്നത് നിയമനടപടികൾ നേരിടുന്നതിനും, ശിക്ഷകൾ ലഭിക്കുന്നതിനും ഇടയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കൃത്യമായ വർക്ക് പെർമിറ്റ് കൂടാതെ തൊഴിലെടുക്കുന്നത് യു എ ഇയിലെ തൊഴിൽ നിയമങ്ങളുടെ ഗുരുതര ലംഘനമാണ്. കൃത്യമായ രേഖകളില്ലാതെ തൊഴിലെടുക്കുന്നവർക്ക് മൂന്ന് മാസം വരെ തടവും, 10000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും.

രാജ്യത്ത് തൊഴിൽ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തികൾ തൊഴിലെടുക്കുന്നത് ആരംഭിക്കുന്നതിന് മുൻപ് തൊഴിൽരേഖകൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. രാജ്യത്തേക്ക് വിസിറ്റിംഗ് വിസകളിൽ പ്രവേശിച്ചിട്ടുള്ള മുഴുവൻ വിദേശികളും ജോലി ചെയ്യുന്നതിന് മുൻപ് അനുമതി ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതിയും കൂടി നേടണം.

Leave A Reply
error: Content is protected !!