ക്ലാസ് നടക്കുന്നതിനിടെ സ്കൂളിലേക്ക് കാട്ടുപന്നി ഒാടിക്കയറി

ക്ലാസ് നടക്കുന്നതിനിടെ സ്കൂളിലേക്ക് കാട്ടുപന്നി ഒാടിക്കയറി

താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോൾ തുറന്നിട്ട പ്രധാന ഗേറ്റിലൂടെ കുതിച്ചെത്തിയ കാട്ടുപന്നിയെക്കണ്ട് സ്കൂൾജീവനക്കാർ ഞെട്ടി. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ എതിരേവന്ന വാനുമായി കൂട്ടിയിടിച്ച് തൊണ്ടയാട് ബൈപ്പാസിൽ യാത്രക്കാരൻ മരിച്ചതിന്റെ നടുക്കംമാറുംമുമ്പെയാണ് ജില്ലയിൽ മറ്റൊരിടത്ത് പട്ടാപ്പകൽ കാട്ടുപന്നി ഭീഷണി.

റോഡിന്റെ എതിർവശത്തെ കാടുമൂടിയഭാഗത്തുനിന്ന് പൊടുന്നനെ പ്രത്യക്ഷപ്പെട്ട കാട്ടുപന്നി തങ്ങളുടെ വാഹനത്തിനുമുന്നിലൂടെ റോഡ് മുറിച്ചുകടന്ന് സ്കൂളിന്റെ ഗേറ്റ് ലക്ഷ്യമാക്കി ഓടുകയായിരുന്നുവെന്ന് തലയാട് സ്വദേശി ജിതിൻ ജോർജ് അറിയിച്ചു. സിവിൽ എൻജിനിയറായ ജിതിനും സുഹൃത്ത് ധീരജും താമരശ്ശേരിയിൽനിന്ന് തിരികെവരുമ്പോഴാണ് സംഭവം. ഈ സമയം റോഡിലും സ്കൂൾകോമ്പൗണ്ടിലും ആളുകളുണ്ടായിരുന്നു.

Leave A Reply
error: Content is protected !!