സ്കൂട്ടറിൽ സ‌ഞ്ചരിക്കുകയായിരുന്ന യുവതി കണ്ടെയ്നര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

സ്കൂട്ടറിൽ സ‌ഞ്ചരിക്കുകയായിരുന്ന യുവതി കണ്ടെയ്നര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

ഹരിപ്പാട്: സ്കൂട്ടറിന് പിന്നിലിരുന്ന് സ‌ഞ്ചരിക്കുകയായിരുന്ന യുവതി കണ്ടെയ്നര്‍ ലോറിക്കടിയില്‍പ്പെട്ട് അതിദാരുണമായി മരിച്ചു.നങ്ങ്യാര്‍കുളങ്ങര കന്നേല്‍ തെക്കതില്‍ സുരേന്ദ്രന്‍ – സതിയമ്മ ദമ്ബതികളുടെ മകള്‍ സുജയാണ് (ശാലിനി,​ 38) മരിച്ചത്. ദേശീയപാതയില്‍ ഹരിപ്പാട് മാധവാ ജംഗ്ഷനിലായിരുന്നു അപകടം.
തൃശൂരില്‍ ഹോം നേഴ്സായ സുജ തലവേദനയെ തുടര്‍ന്ന് മൂന്നുദിവസം മുമ്ബാണ് വീട്ടിലെത്തിയത്. സഹോദര ഭാര്യ സീനയുമൊത്ത് സ്കൂട്ടറില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി തിരികെ വരുമ്ബോഴായിരുന്നു അപകടം.

സ്കൂട്ടറിന്റെ ഹാന്‍ഡിലില്‍ കണ്ടെയ്നര്‍ ലോറി തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ സുജയുടെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു . സുജ സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന സീനയ്ക്ക് നിസാര പരിക്കേറ്റു.

പൊലീസെത്തി മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കും. അപകടത്തെ തുടര്‍ന്ന് നിറുത്താതെ പോയ ഹരിയാന രജിസ്ട്രേഷനിലുള്ള കണ്ടെയ്നര്‍ ലോറി കരീലകുളങ്ങരയില്‍ വച്ച്‌ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചു.അന്‍വറാണ് ഭര്‍ത്താവ്. മകന്‍: ആഷിക്.

Leave A Reply
error: Content is protected !!