പന്നിയെ വേട്ടയാടിയതിന് രണ്ടുപേർ പിടിയിൽ

പന്നിയെ വേട്ടയാടിയതിന് രണ്ടുപേർ പിടിയിൽ

പന്നിയെ കെണിവെച്ചുപിടിച്ച് കൊന്നുതിന്നതിന് രണ്ടുപേർ പിടിയിൽ. വണ്ടൂർ കാപ്പിച്ചാൽ പൂക്കുളം സ്കൂൾപ്പടിയിലെ പുളിക്കൽ ബാലകൃഷ്ണൻ, പുളിക്കൽ കൃഷ്ണകുമാർ എന്നിവരെയാണ് വനം -വന്യജീവി വകുപ്പ് പിടികൂടിയത്. വേവിച്ച മാംസവും വേവിക്കാതെ ഫ്രിഡ്ജിൽ സൂക്ഷിച്ച മാംസവും കണ്ടെടുത്തിട്ടുണ്ട്. കെണിവെച്ച് പന്നിയെ കുടുക്കി തല്ലിക്കൊല്ലുകയാണ് ചെയ്തിട്ടുള്ളത്.

മലയോരത്ത് കൃഷിയിടത്തിലിറങ്ങുന്ന പന്നിയെ കൊല്ലാൻ അനുമതിയുണ്ടെങ്കിലും കൊന്നുതിന്നാൻ അനുമതിയില്ല. കാളികാവ് ഫോറസ്റ്റ് റെയ്ഞ്ചിനു കീഴിൽമാത്രം കൃഷിശല്യംവരുത്തിയ ഇരുനൂറിലേറെ പന്നികളെ അധികൃതരുടെ അനുമതിയോടെ വെടിവെച്ചുകൊന്നിട്ടുണ്ട്.

Leave A Reply
error: Content is protected !!