കൂനൂർ ഹെലികോപ്റ്റർ അപകടം; കാരണം മോശം കാലാവസ്ഥയെന്ന് റിപ്പോർട്ടുകൾ

കൂനൂർ ഹെലികോപ്റ്റർ അപകടം; കാരണം മോശം കാലാവസ്ഥയെന്ന് റിപ്പോർട്ടുകൾ

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി വിപിൻ റാവത്ത് മരണമടഞ്ഞ ഹെലികോപ്റ്റർ അപകടത്തിലേക്ക് നയിച്ചത് കാലവസ്ഥയിലെ അപ്രതീക്ഷിത വ്യതിയാനമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടായിട്ടില്ല. നേരത്തെ സൂചനകൾ പുറത്തുവന്നതുപോലെ യന്ത്ര തകരാറോ, അശ്രദ്ധയോ അല്ല അപകടത്തിലേക്ക് നയിച്ചതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കാലവസ്ഥയിലുണ്ടായ പെട്ടന്നുള്ള മാറ്റം പൈലറ്റിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കനത്ത മൂടൽ മഞ്ഞിലൂടെ വിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ അപകട സംഭവിച്ചതിന് പിന്നാലെ പുറത്തുവന്നിരുന്നു. അസാധാരണമായ മൂടൽ മഞ്ഞുണ്ടായിരുന്നു അപകട ദിവസമെന്ന് പ്രദേശവാസികളും സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യയുടെ ഉയർന്ന സൈനിക ഉ​ദ്യോ​ഗസ്ഥന്റെ ജീവൻ നഷ്ടമായ അപകടത്തിന് പിന്നിൽ സമ​ഗ്രമായ അന്വേഷണം നടത്താനാണ് പ്രതിരോധ വകുപ്പ് നീക്കം.

ഡിസംബർ 8നാണ് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ പതിനാലു പേരുമായി പറന്ന ഹെലികോപ്റ്റർ തകർന്നു വീണത്. അപകടത്തിൽപ്പെട്ട പതിനാല് പേരും മരണപ്പെട്ടു. ആദ്യഘട്ടത്തിൽ തന്നെ യന്ത്ര തകരാറല്ല അപകടത്തിന് കാരണമെന്ന തരത്തിൽ സൂചനകൾ പുറത്തുവന്നിരുന്നു.

Leave A Reply
error: Content is protected !!