കോൺഗ്രസ് പ്രവർത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു നൂറനാട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

കോൺഗ്രസ് പ്രവർത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു നൂറനാട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

ചാരുംമൂട്: കോണ്‍ഗ്രസ് നേതാക്കള്‍ നൂറനാട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.കോണ്‍ഗ്രസ് മാവേലിക്കര അസംബ്ലി മണ്ഡലം ജനറല്‍ സെക്രട്ടറിയും കരിമുളയ്ക്കല്‍ സ്വദേശിയുമായ അനീഷിനെ (30) സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത് .

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം . കരിമുളയ്ക്കലിലെത്തിയ അനീഷിന്റെ ബൈക്കിന്റെ താക്കോല്‍ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിച്ചെടുക്കയും റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ കറ്റാനത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മുകാരുടെ രണ്ട് ബൈക്കുകളും സംഭവസ്ഥലത്തുനിന്ന് ലഭിച്ച കത്തിയും പൊലീസിന് കൈമാറി.

അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്ആരംഭിച്ച ഉപരോധം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.ഡി.സി.സി അംഗങ്ങളായ പി.പി. കോശി, ഇബ്രാംഹിംകുട്ടി, ഭാരവാഹികളായ പി. ശിവപ്രസാദ്, അച്ചന്‍കുഞ്ഞ്, രജിന്‍, പി.എം. രവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply
error: Content is protected !!