വല്യാത്ത് ഫർണിച്ചർ വർക്ക്ഷോപ്പിന് തീപിടിച്ചു

വല്യാത്ത് ഫർണിച്ചർ വർക്ക്ഷോപ്പിന് തീപിടിച്ചു

കടനാട് വല്യാത്ത് ഫർണിച്ചർ വർക്ക്ഷോപ്പിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. വ്യാഴാഴ്ച രാത്രി 11-ന് നെല്ലിത്താനത്ത് ജോബിന്റെ കടയ്ക്കാണ് തീപിടിച്ചത്. പണിയാനുള്ള ഉരുപ്പടികളും പണിതിട്ടിരുന്ന ഫർണിച്ചറുകളും ജോലികൾക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന യന്ത്രങ്ങളും പൂർണമായും കത്തിനശിച്ചു.

വഴിയെ പോയ കാർയാത്രക്കാരാണ് കടയ്ക്ക് തീപിടിച്ചത് ആദ്യം കണ്ടത്. അവർ ഉടൻ നാട്ടുകാരെ വിവരമറിയിച്ചു. പാലായിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയുടേയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തീയണച്ചത്.

Leave A Reply
error: Content is protected !!