ദിവസങ്ങൾ മാത്രം പ്രായമുള‌ള പിഞ്ചുകുഞ്ഞിന് മുന്നിൽ സുല്ലിട്ട് കോവിഡ്; അഭിമാന നേട്ടവുമായി ആശുപത്രി

ദിവസങ്ങൾ മാത്രം പ്രായമുള‌ള പിഞ്ചുകുഞ്ഞിന് മുന്നിൽ സുല്ലിട്ട് കോവിഡ്; അഭിമാന നേട്ടവുമായി ആശുപത്രി

ഡൽഹി: പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്നതാണ് കൊവിഡ് മഹാമാരി. ഡൽഹിയിലെ മൂൽചന്ത് ആശുപത്രി ഇത്തരത്തിൽ രോഗം ബാധിച്ച ഒരാളെ പരിപൂർണ സൗഖ്യമാക്കിയ സന്തോഷം വീഡിയോയിലൂടെ പങ്കുവച്ചിരുന്നു. കേവലം ഒരുമാസം മാത്രം പ്രായമായ ഒരു കുഞ്ഞായിരുന്നു ആ കൊവിഡ് രോഗി.

കുഞ്ഞിനെ കൊവിഡ് സമയത്ത് പരിചരിക്കുന്ന ആരോഗ്യപ്രവർത്തകയുടെ വീഡിയോ ആശുപത്രി ഷെയർ ചെയ്‌തിരുന്നു. ചെവിയിലെ അണുബാധയ്‌ക്കാണ് ജനിച്ച് അധികനാളാകാത്ത കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പക്ഷെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ കുഞ്ഞിനെ പിപിഇ കിറ്റണിഞ്ഞ ആരോഗ്യ പ്രവർത്തകർ പൂർണസമയം പരിചരിച്ചു. വൈകാതെ കുഞ്ഞിന്റെ രോഗം പൂർണമായും ഭേദമായി.കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കും എന്ന് മുൻപ് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളിൽ രോഗം ഗുരുതരമാകില്ലെങ്കിലും ഇവരിലൂടെ മുതിർന്നവർക്ക് വളരെയെളുപ്പം രോഗം സ്ഥിരീകരിക്കാനുള‌ള സാധ്യത ഉണ്ട്.

Leave A Reply
error: Content is protected !!