ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വാ​വ് കാ​റി​ടി​ച്ച്‌ മ​രി​ച്ചു

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വാ​വ് കാ​റി​ടി​ച്ച്‌ മ​രി​ച്ചു

അ​മ്ബ​ല​പ്പു​ഴ: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വാ​വ് കാ​റി​ടി​ച്ച്‌ മ​രി​ച്ചു.​ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ് പാ​യ​ല്‍​ക്കു​ള​ങ്ങ​ര ഷാ​നി സ​ദ​ന​ത്തി​ല്‍ ച​ന്ദ്ര​ന്‍ – ക​ന​ക​മ്മ ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ ഷാ​ന്‍കു​മാ​ര്‍ (36) ആ​ണ് മ​രി​ച്ച​ത്.

 

പാ​യ​ല്‍​ക്കു​ള​ങ്ങ​ര ജം​ഗ്ഷ​ന് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സംഭവം. റോ​ഡ് മു​റി​ച്ച്‌ ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഹ​രി​പ്പാ​ട് ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ട​വേ​ര കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

 

റോ​ഡി​ല്‍ തെ​റി​ച്ചു ​വീ​ണ ഷാ​നെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ തന്നെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: രേ​ഷ്മ. മ​ക്ക​ള്‍: മി​ല​ന്‍, ഷാ​രോ​ണ്‍, ജാ​ന​കി.

Leave A Reply
error: Content is protected !!