‘ബനാറസ്’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

‘ബനാറസ്’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

‘ബനാറസ്’ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.ജയതീര്‍ത്ഥ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സെയിദ് ഖാന്‍, സോണല്‍ മൊണ്ടേറോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ അഹമ്മദ് ഖാന്റെ മകനായ സെയിദ് ഖാന്റെ ആദ്യ ചിത്രമാണ് ‘ബനാറസ്’. ബനാറസിലെ മനോഹരമായ ഘാട്ട് പ്രദേശങ്ങള്‍ പശ്ചാത്തലമാക്കിയാണ് ഭൂരിഭാഗം ചിത്രീകരണം നടത്തിയിരിക്കുന്നത്.

മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രമാണിത്.അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പവര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ സിനിമയുടെ ഫസ്റ്റ് മോഷന്‍ പിക്ചര്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും പുറത്തുവിടുമെന്നായിരുന്നു തീരുമാനിച്ചത്. പുനീതിന്റെ വിയോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ച കന്തീരവ സ്റ്റുഡിയോയുടെ വളപ്പില്‍വെച്ചാണ് റിലീസ് ചെയ്തത്.നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍സിലൂടെ തിലക് രാജ് ബല്ലാലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അദ്വൈദ ഗുരുമൂര്‍ത്തി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അജനീഷ് ലോക്നാഥാണ്. പി.ആര്‍.ഒ: എ.എസ്. ദിനേശ്, ശബരി.

Leave A Reply
error: Content is protected !!