ഹൃദയം പറഞ്ഞ തീയതിയില്‍ തന്നെ തീയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവർത്തകർ

ഹൃദയം പറഞ്ഞ തീയതിയില്‍ തന്നെ തീയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവർത്തകർ

വിനീത് ശ്രീനിവാസന്‍ – പ്രണവ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ഹൃദയം.
ചിത്രത്തിന്റെ റിലീസ് ഈ മാസം 21നാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. ലോക്ഡൗണ്‍,​ രാത്രി കാല കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21 ന് തന്നെ സിനിമ കേരളത്തില്‍ തീയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു .

എന്നാല്‍, ചിത്രത്തിന്റെ റിലീസ് മാറ്റി വയ്‌ക്കുമെന്ന പ്രചാരണങ്ങള്‍ വന്നതോടെയാണ് കുറിപ്പുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത് . പ്രണവിന് പുറമേ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 42 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്.

Leave A Reply
error: Content is protected !!