യോഗി ആദിത്യനാദിനെ രൂക്ഷമായി പരിഹാസിച്ച് അഖിലേഷ് യാദവ്

യോഗി ആദിത്യനാദിനെ രൂക്ഷമായി പരിഹാസിച്ച് അഖിലേഷ് യാദവ്

യുപി ബി.ജെ.പിയിൽ കൂട്ടരാജികൾ തുടരുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാദിനെതിരെ പരിഹാസവുമായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പി യുടെ വിക്കറ്റുകൾ ഒന്നൊന്നായി വീണു കൊണ്ടിരിക്കുകയാണ് എന്നും യോഗിക്ക് ക്രിക്കറ്റ് കളിക്കാൻ അറിയില്ലെന്നും അഖിലേഷ് വ്യക്തമാക്കി.

“ബി.ജെ.പി യുടെ വിക്കറ്റുകൾ വീണു കൊണ്ടേയിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രിക്ക് ക്രിക്കറ്റ് കളിക്കാൻ അറിയില്ല. അദ്ദേഹം ഇപ്പോൾ തന്നെ ഒരുപാട് ക്യാച്ചുകൾ നഷ്ടപ്പെടുത്തിക്കളഞ്ഞു. ബി.ജെ.പിയിൽ തുടരുന്ന കൂട്ടരാജി സമാജ് വാദി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തും”. അദ്ദേഹം പറഞ്ഞു.

സ്വാമി പ്രസാദ് മൗര്യയെ പോലെയുള്ള നേതാക്കന്മാർ ബി.ജെ.പി വിട്ട് സമാജ്‍വാദി പാർട്ടിയിൽ ചേരുമെന്ന് ഒരാളും വിശ്വസിച്ചു കാണില്ലെന്നും ബി.ജെ.പി യിലെ കൂട്ടരാജികൾ സമാജ് വാദി പാർട്ടിക്ക് കൂടുതൽ ഉണർവ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply
error: Content is protected !!