ഫ്രാങ്കോ പിതാവ് മോശം സ്വഭാവമുള്ളവനാണെന്ന് പറഞ്ഞാൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും സഭയോടുള്ള വിശ്വാസം നഷ്ടമാകുമെന്ന് പിസി ജോർജ്

ഫ്രാങ്കോ പിതാവ് മോശം സ്വഭാവമുള്ളവനാണെന്ന് പറഞ്ഞാൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും സഭയോടുള്ള വിശ്വാസം നഷ്ടമാകുമെന്ന് പിസി ജോർജ്

ഫ്രാങ്കോ പിതാവ് മോശം സ്വഭാവമുള്ളവനാണെന്ന് പറഞ്ഞാൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും സഭയോടുള്ള വിശ്വാസം നഷ്ടമാകുമെന്ന് എം എൽ എ പിസി ജോർജ്. ‘ഭരണാധികാരികൾ ചെയ്ത മര്യാദകേടാണ് താൻ ചൂണ്ടികാണിക്കുന്നതെന്നും പിസി ജോർജ് അവകാശപ്പെട്ടു. ലോകം മുഴുവൻ ബ്ലാക്ക് മാസിന്റെ പ്രവർത്തിയാണ് നടക്കുന്നതെന്നും കേസിലെ വാദിഭാഗം ബ്ലാക്ക് മാസിന്റെ ഭാഗമാണ്. അപ്പീൽ കൊടുക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഹരിശങ്കർ സംസാരിച്ചത് ജഡ്ജിയെ അപമാനിക്കുന്നത് പോലെയാണ്. ഉദ്യോഗസ്ഥനെന്തിനാണ് ഇത്രയും ആവേശം ഡിവൈഎസ്പിയേയും സർക്കിളിനേയും മഠത്തിൽ നിന്നും ഓടിച്ചത് താനാണ്’- പി സി ജോർജ് ആരോപിച്ചു. താൻ രാത്രിചെല്ലുമ്പോൾ കുടിച്ച് കൂത്താടുകയായിരുന്നുവെന്നും വിശദമായ പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹം തെറ്റുചെയ്‌തെന്ന് പറഞ്ഞാൽ സ്വാഭാവികമായി കത്തോലിക്കാ ക്രിസ്റ്റ്യൻ മതവിശ്വാസികൾക്ക് തന്നെയാണ് പരാജയമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ശബരിമല വിഷയത്തിലും ഇതേ രീതിയാണ് കണ്ടതെന്നും മതവിശ്വാസം തകർക്കാനുള്ള ശ്രമങ്ങളാണ് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന്റെ വിധി പുറത്തുവന്നപ്പോൾ പ്രതിഷേധം രേഖപ്പെടുത്തിയ മുൻ കോട്ടയം ഡിവൈഎസ്പി ഹരിശങ്കറിനെതിരെയും പി സി ജോർജ് ആരോപണം ഉയർത്തി.

Leave A Reply
error: Content is protected !!