എലിവിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

എലിവിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

കാസര്‍കോട്: എലിവിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 17 വയസുകാരിയാണ് മരിച്ചത്.

സംഭവത്തില്‍ 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

 

ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു ദിവസം മുന്‍പാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമം നടന്ന ദിവസം യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മെബൈലില്‍ നിന്ന് സിം കാര്‍ഡ് എടുത്ത് നശിപ്പിച്ചിരുന്നു. പിന്നാലെയാണ് പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്ന എലിവിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

 

പ്രദേശവാസിയായ യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഗുരുതര നിലയിലായ പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.

 

Leave A Reply
error: Content is protected !!