‘സൈന്യം ഇനി പുതിയ യൂണിഫോമിൽ തിളങ്ങും’; ഫിൽഡ് യൂണിഫോം പുറത്തിറക്കി

‘സൈന്യം ഇനി പുതിയ യൂണിഫോമിൽ തിളങ്ങും’; ഫിൽഡ് യൂണിഫോം പുറത്തിറക്കി

ഡൽഹി: ചൈനീസ് അതിർത്തിയിലെ സംഘർഷ സാധ്യത തുടരുകയാണെന്ന് കരസേന മേധാവി ജനറൽ എംഎം നരവനെ. ഏതു വെല്ലുവിളിയും നേരിടാൻ തയ്യാറെന്നും കരസേന മേധാവി വ്യക്തമാക്കി. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡിൽ പുതിയ ഫീൽഡ് യൂണിഫോമും ഔദ്യോഗികമായി പുറത്തിറക്കി.

രാവിലെ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് 74-ാം കരസേന ദിനാഘഷങ്ങൾക്ക് തുടക്കമായത്. പിന്നാലെ ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൌണ്ടിൽ സേനയുടെ അച്ചടക്കവും കരുത്തും പ്രകടമായ പരേഡ്. പരേഡിൽ അഭിവാദ്യം സ്വീകരിച്ച കരസേനാ മേധാവി ജനറൽ എം‌. എം. നരവനെ സേന മെഡലുകളും വിതരണം ചെയ്തു.

പരേഡിന് ദില്ലി മേഖലാ ചീഫ് ഓഫ് സ്റ്റാഫ്, മേജർ ജനറൽ അലോക് കാക്കർ നേതൃത്വം നൽകി. അതിർത്തിയിലെ വെല്ലുവിളികൾ നേരിടാൻ സേന സജ്ജമെന്നും ആധുനികവൽക്കരണവുമായി സൈന്യം മുന്നോട്ട്പോകുകയാണെനന്നും സന്ദേശത്തിൽ ജനറൽ എംഎം നരവാനെ വ്യക്തമാക്കി.

Leave A Reply
error: Content is protected !!