മത്സ്യസമ്പത്തിന്റെ 30 ശതമാനവും അനധികൃതമായി കടത്തപ്പെടുന്നു; ബാങ്ക് കൊള്ളയടിയോട് ഉപമിച്ച് അധികൃതര്‍

മത്സ്യസമ്പത്തിന്റെ 30 ശതമാനവും അനധികൃതമായി കടത്തപ്പെടുന്നു; ബാങ്ക് കൊള്ളയടിയോട് ഉപമിച്ച് അധികൃതര്‍

അമേരിക്ക: അമേരിക്കയിലെ മത്സ്യസമ്പത്തിന്റെ 30 ശതമാനത്തോളം അനധികൃതമായി കടത്തപ്പെടുന്നുവെന്ന് കണക്കുകള്‍. നാഷണല്‍ ജോഗ്രാഫിക്ക് ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നത്. ചാനൽ തയ്യാറാക്കിയ ഡോക്യുമെന്ററിയിൽ കടൽക്കൊള്ളയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സമുദ്രമധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരു വൻനിക്ഷേപകേന്ദ്രം കൊള്ളയടിക്കുന്നതിന് തുല്യമാണ് ഈ കടത്തലെന്ന് നാഷണല്‍ മറൈന്‍ ഫിഷറീസ് സര്‍വീസസ് പറയുന്നു. 20 ബില്ല്യണ്‍ ഡോളറലിധകം വരുന്ന കരിഞ്ചന്ത കച്ചവടമാണ് ഈ കടത്തലിന്റെ മറവിൽ നടക്കുന്നത്‌.

ദിവസങ്ങളോളം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ചെലവഴിച്ചാണ് ഇൻവെസ്റ്റി​ഗേറ്റീവ് ജേണലിസ്റ്റായ വാൻ സെല്ലർ ഡോക്യുമെന്ററിയ്ക്ക് വേണ്ട വിവരങ്ങൾ ശേഖരിച്ചത്. ഈ മേഖലയിൽ വൻതോതിൽ സമുദ്ര സമ്പത്ത് ഖനനം ചെയ്യപ്പെടുകയാണെന്ന് വാന്‍ പറയുന്നു.

ഭീമന്‍ വലകളാണ് മത്സ്യബന്ധനത്തിന് ഉപയോ​ഗിക്കുന്നത്. സമുദ്രത്തിലേക്ക് വീശിയ വലകളിലൂടെ വൻതോതിൽ മീൻ ശേഖരം അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് അവിടെ കാണാന്‍ കഴിഞ്ഞതെന്ന് വാന്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ മത്സ്യകടത്തിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഈ വിഷയം ഇതുവരെ ​ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടില്ല.

Leave A Reply
error: Content is protected !!