ദോഹയിൽ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി

ദോഹയിൽ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി

മുപ്പത്തൊന്നാമത് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയർ 2022 ജനുവരി 13-ന് ആരംഭിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഖത്തർ പ്രധാനമന്ത്രിയും, ആഭ്യന്തര വകുപ്പ് മന്ത്രിയുമായ  ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ അൽ താനിയാണ് പുസ്തകമേള ഉദ്‌ഘാടനം ചെയ്തത്.

ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന മുപ്പത്തൊന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ‘വിജ്ഞാനം പ്രകാശമാണ്’ എന്ന ആശയത്തിലൂന്നിയാണ് ഒരുക്കിയിരിക്കുന്നത്. മുപ്പത്തൊന്നാമത് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയർ 2022 ജനുവരി 13 മുതൽ ജനുവരി 22 വരെ നീണ്ട് നിൽക്കും.

Leave A Reply
error: Content is protected !!