പണവും സ്വാധീനവും ഉള്ളവന് എന്തും ആകാം എന്ന കാലമാണോ ഇപ്പോൾ?

പണവും സ്വാധീനവും ഉള്ളവന് എന്തും ആകാം എന്ന കാലമാണോ ഇപ്പോൾ?

ഒറ്റവരി വാചകം കൊണ്ട് മാത്രം ആ  കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. ഇത്തരൊമൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഒരു മലയാളി പോലും. ‘മൊഴികള്‍ അനുകൂലമായിരുന്നു എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. നീതിക്ക് വേണ്ടി അപ്പീല്‍ പോകും, പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാവുന്ന കാലമാണ്. അട്ടിമറിയുണ്ടായതായി സംശയിക്കുന്നു. ഞങ്ങളുടെ സിസ്റ്റര്‍ക്ക് നീതി കിട്ടുന്നത് വരെ, മരിക്കേണ്ടിവന്നാലും പോരാടുമെന്നും കന്യാസ്ത്രീകള്‍ പ്രതികരിച്ചു. സഭയുടെ ഭാഗത്ത് നിന്നും പ്രതികാര നടപടികള്‍ ഉള്‍പ്പെടെ ഉണ്ടായാലും ഭയമില്ല’. കണ്ണൂകള്‍ നിറഞ്ഞും വിതുമ്ബിക്കൊണ്ടുമായിരുന്നു സിസ്റ്റര്‍ അനുപമ ഉൾപ്പെടെ ഉള്ള കന്യാസ്ത്രീകള്‍ മാധ്യമങ്ങളെ കണ്ടത്.

കോടതിയുടെ വിധി അംഗീകരിക്കാനാവില്ല  അപ്പീല്‍ പോകാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബലാത്സംഗത്തിനിരയായ ആളുടെ മാനസികാവസ്ഥ പരിഗണിക്കാതെ വന്ന വിധിയാണിത്. ബിഷപ്പിന് ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നുമാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി ഹരിശങ്കര്‍ വരെ പ്രതികരിച്ചത്. ഈ കേസ് ഇന്ത്യന്‍ നിയമ ചരിത്രത്തില്‍ തന്നെ അത്ഭുതമായിരിക്കും. ചൂഷണം അനുഭവിച്ചവര്‍ അജീവനാന്തം നിശബ്ദത പാലിക്കണമെന്നാണോ കോടതി വിധി നല്‍കുന്ന സന്ദേശം വളരെ അസാധാരണമായ വിധി തന്നെയാണിതെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.

‘നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. അതിനര്‍ത്ഥം ഈ വ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നല്ല’ സിപിഐഎം നേതാവ് എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

”യേശു ഒരുകഥ പറഞ്ഞു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ വിത്ത് വിതയ്ക്കുവാന്‍പോയി. ചില വിത്തുകള്‍ വഴിയരികില്‍ വീണു. അവ കിളികള്‍ കൊത്തിത്തിന്നു. ചില വിത്തുകള്‍ പാറസ്ഥലങ്ങളില്‍ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാല്‍ ആഴത്തില്‍ വേരിറങ്ങാന്‍ കഴിഞ്ഞില്ല. ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു.” എന്നായിരുന്നു എന്‍ എസ് മാധവൻ ട്വീറ്റ് ചെയ്തത്.

വിധി തികച്ചും അപ്രതീക്ഷിതമാണ്. അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ കഴിയാതിരുന്നത് തികച്ചും പരിതാപകരമാണെന്നും വിധി പൂര്‍ണ്ണമായും പഠിച്ചതിന് ശേഷമേ വീഴ്ച്ചയുണ്ടോയെന്ന് പറയാനാവുകയുള്ളൂവെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പ്രതികരിച്ചത്. സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ചരിത്രപരമായ കേസില്‍ അപ്രതീക്ഷിത വിധിയാണിത്. കേസിന്റെ തുടക്ക കാലയളവുകള്‍ തൊട്ട് അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും പൊലീസും പ്രോസിക്യൂഷനും നല്ല ഇടപെടലാണ് നടത്തിയത്. പക്ഷെ അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ല. എങ്ങനെയാണ് കുറ്റവിമുക്തനാക്കപ്പെട്ടതെന്ന് വിധി പഠിച്ച ശേഷമേ പറയാനാകൂ. അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞിട്ടുണ്ട്. പീഡന കേസുകളില്‍ പരാതിപ്പെടുന്നവര്‍ക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സതീദേവി പറഞ്ഞു.

”ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി എറിഞ്ഞ് കൊല്ലാന്‍ മാത്രമല്ല ഏമാന്‍മാര്‍ക്ക് കഴിയുക. പേപ്പട്ടിയെ കുഞ്ഞാടാക്കാനും അവര്‍ക്ക് കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. നീതിദേവതേ ഇനി എന്തൊക്കെ കാണണം? പണവും മതവും കൂട്ടിനുണ്ടെങ്കില്‍ ദൈവത്തെപ്പോലും പേടിക്കേണ്ടെന്ന സ്ഥിതി അത്യന്തം ഭയാനകം.” എന്നായിരുന്നു കെടി ജലീലിന്റെ പ്രതികരണം.
കേരളം ഒന്നാകെ ഇപ്പോൾ നിരാശയിലാണ്. പല കേസുകളിലും അഭിമാന വിധി നടത്തിയ കോടതി ഇപ്പോൾ ജനങ്ങൾക്ക് നിരാശയാണ് നൽകിയത്. ഇനി പേടിച്ചു ആകാതിരിക്കാൻ ആ സിസ്റ്ററും തയാറാല്ല എന്നാണ് അറിയുന്നത്. അതിജീവിതയായ സിസ്റ്റര്‍ ഉടന്‍ തന്നെ മാധ്യമങ്ങളെ കാണും പൊതുസമൂഹത്തോട് സംസാരിക്കും. മുഖം മറയ്ക്കാതെ സമൂഹത്തോട് പ്രതികരിക്കും. ഇക്കാര്യം സിസ്റ്റര്‍ തന്നെ വ്യക്തമാക്കുമെനാണ് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞത്.

സിസ്റ്റര്‍ ഇനി മുഖം മറച്ച്‌ വാതില്‍ അടച്ച്‌ അകത്തിരിക്കില്ല. നീതിക്കുവേണ്ടി പോരാടാന്‍ തന്നെയാണ് അതിജീവിതയുടെ തീരുമാനം. നേരില്‍ കാണവെ സിസ്റ്റര്‍ ഇരയല്ലെന്ന് ആവര്‍ത്തിച്ച്‌ തങ്ങള്‍ പറഞ്ഞെന്നും ഇനി നിശബ്ദയായിരിക്കില്ലെന്നാണ് മനസ്സിലാക്കിയതെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു. പണം കൊണ്ട് മറയ്ക്കപ്പെട്ട നീതിക്ക് വേണ്ടി ഇനി സ്വയം പൊരുതാൻ തയാറാകുകയാണ് അവർ. കേസ് അടുത്ത തലത്തിലേക്ക് പോകുമ്പോൾ നീതി കിട്ടും എന്ന പ്രതീക്ഷ ആണ് എല്ലാവരിലും.

Video Link : https://youtu.be/uc8Eg2L2j1Y

Leave A Reply
error: Content is protected !!