ഒഴിഞ്ഞ പറമ്ബില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

ഒഴിഞ്ഞ പറമ്ബില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

കൊച്ചി: ഞാറക്കല്‍ പെരുമാള്‍പടിയിലെ ആളൊഴിഞ്ഞ പറമ്ബില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി.
ഷാജിയെന്ന് വിളിക്കുന്ന ജോസഫ് വി ആറാണ്(51) മരിച്ചത്.മൃതദേഹത്തിന്റെ പാതിഭാഗങ്ങള്‍ മണ്ണിലെ കുഴിക്കുള്ളില്‍ പുതഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്.

പറമ്ബിലുണ്ടായിരുന്ന കുഴിയില്‍ വീണുണ്ടായ അപകടത്തിലാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ . രാവിലെ ഏഴുമണിയോടെ തുണി ഉണക്കാനെത്തിയ അയല്‍ക്കാരിയാണ് മൃതദേഹം കണ്ടത്. ഡോഗ് സ്‌ക്വാഡും, ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply
error: Content is protected !!